ad
Deshabhimani

ഡിവൈഎഫ്ഐ സമരം ഫലംകണ്ടു; മൊബൈൽ വെളിച്ചത്തിൽ ചികിത്സ നടത്തിയ ആശുപത്രിയിൽ ജനറേറ്റർ നന്നാക്കി

DYFI Protest palode chc

പാലോട്‌ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡിവൈഎഫ്ഐ നടത്തിയ സമരം

വെബ് ഡെസ്ക്

Published on Jul 21, 2026, 06:46 PM | 1 min read

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ രോ​ഗിയെ മൊബൈൽ വെളിച്ചത്തിൽ ചികിത്സിച്ചതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ഫലംകണ്ടു. തിങ്കളാഴ്ച തിരുവനന്തപുരം പാലോട്‌ സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന്‌ മൊബൈൽ ഫോണിന്റെ ടോർച്ചുവെളിച്ചത്തിൽ രോ​ഗിയുടെ മുറിവ് വെച്ചുകെട്ടിയത്. ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിക്കുന്നുമുണ്ടായിരുന്നില്ല.


തുടർന്നാണ് ഡിവൈഎഫ്ഐ വിതുര ബ്ലോക്ക് കമ്മിറ്റി സമരവുമായി മുന്നോട്ടുവന്നത്. ആശുപത്രി മെഡിക്കൽ ഓഫീസറെ തടഞ്ഞുവെച്ച് സമരം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ എത്തി ജനറേറ്റർ നന്നാക്കി. സമരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി ഉദ്ഘാടനം ചെയ്തു. അജിത് എസ് ജോയി, ആർ ഐ നിതിൻ, ഷിജു,ആനന്ദ്, പ്രണവ്, റിച്ചു തിലക് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home