ad
Deshabhimani

print edition 10 വർഷത്തിനിടെ 152 ചോദ്യചോർച്ച: രാഹുൽ

rahul gandhi
avatar
സ്വന്തം ലേഖകൻ

Published on Jul 23, 2026, 12:20 AM | 1 min read

ന്യൂഡൽഹി : ​പത്തുവർഷത്തിനിടെ രാജ്യത്ത്‌ 152 ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനം സമ്പൂർണമായി അട്ടിമറിക്കപ്പെട്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ തുടർച്ചയായി രാജ്യത്തെ വിദ്യാർഥികളെ തോൽപ്പിക്കുകയാണ്‌. തുടർച്ചയായ വീഴ്‌ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‘ പത്തുവർഷത്തിനിടെ 152 പേപ്പർ ചോർച്ചകളുണ്ടായി. ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല. ചില വ്യക്തികളും സംഘങ്ങളും ആസൂത്രിതമായി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകർത്തു. കോടിക്കണക്കിന്‌ വിദ്യാർഥികൾ ഇരകളായി. സർക്കാർ തങ്ങളെ വഞ്ചിച്ചെന്ന തിരിച്ചറിവിലാണ്‌ വിദ്യാർഥികൾ തെരുവിലിറങ്ങിയത്‌’– രാഹുൽ പറ‍ഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home