പെൻഷനും ഇൻഷുറൻസും ഏർപ്പെടുത്തണം: ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി

ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി റജീന സലിം ഉദ്ഘാടനംചെയ്യുന്നു
കോട്ടയം ബ്യൂട്ടിപാർലർ രംഗത്ത് പ്രവർത്തിക്കുന്ന ബ്യൂട്ടിഷ്യൻമാർക്ക് പെൻഷനും ഇൻഷുറൻസും ഏർപ്പെടുത്തണമെന്ന് ബിപിഒഎസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അർബൻ ബാങ്ക് ഹാളിൽ നടന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി റജീന സലിം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലി മോനിച്ചൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബീനാ ഷാജി, സംസ്ഥാന പ്രസിഡന്റ് ബിന്ദു സജി, വ്യാപാരി ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ഇ എസ് ബിജു, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സമിതി സംസ്ഥാന കമ്മറ്റിയംഗം എം കെ സുഗതൻ, ബിപിഒഎസ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ അനിതാ ജോൺ, ജലജ ഉണ്ണിക്കൃഷ്ണൻ, അനിതാ ഫിലിപ്പ്, നിശാന്തി എന്നിവർ സംസാരിച്ചു. ഹെയർ ട്രയിനർ എം ജി ഐശ്വര്യ ക്ലാസെടുത്തു. ഭാരവാഹികൾ : ഷാലി മോനിച്ചൻ (പ്രസിഡന്റ്), ബീനാ ഷാജി (സെക്രട്ടറി), അനിതാ ഫിലിപ്പ് (ട്രഷറർ).










0 comments