ad
Deshabhimani

വിവേകാനന്ദയിൽ എബിവിപി ആക്രമണം; എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ പരിക്ക്

പരിക്കേറ്റ ശ്രീഹരി,  നന്ദൻ, ശ്രീക്കുട്ടൻ എന്നിവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 23, 2026, 12:50 AM | 1 min read

കുന്നംകുളം ​

വിവേകാനന്ദ കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ എബിവിപി ക്രിമിനലുകളുടെ ആക്രമണം. കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട്‌ എബിവിപി നേതാവും കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയുമായ ദേവജിത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. നീറ്റ്‌ പരീക്ഷ പേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ക്യാമ്പസിൽ എസ്‌എഫ്‌ഐ സ്ഥാപിച്ച ബോർഡ്‌ എബിവിപിക്കാർ നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇതിനു പിന്നാലെ വലിയ മരക്കഷ്ണം കൊണ്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ അടിച്ചു വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കിഴൂർ സ്വദേശികളും കോളേജ് വിദ്യാർഥികളുമായ വലിയപറമ്പിൽ വീട്ടിൽ ശ്രീഹരി (19), തോലത്തു പറമ്പിൽ വീട്ടിൽ നന്ദൻ (20), മണക്കുളം പറമ്പിൽ ശ്രീക്കുട്ടൻ (20) എന്നിവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ശ്രീഹരിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം പൊലീസ് കേസെടുത്തു. എബിവിപി വർഷങ്ങളോളം ഭരിച്ച യൂണിയൻ രണ്ടു വർഷം മുമ്പ് എസ്എഫ്ഐ പിടിച്ചെടുത്തിരുന്നു. തുടർന്ന് വിദ്യാർഥികളുടെ അഡ്മിഷൻ സമയത്തും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുമ്പുമായി നിരവധി തവണ എബിവിപിക്കാർ കോളേജിൽ സംഘർഷം സൃ ഷ്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശ ന സമയത്ത്‌ ആക്രമണം നടത്തിയത്‌. സംഭവത്തിൽ എസ്എഫ്ഐ കുന്നംകുളം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കോളേജിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇടപെടലുകളിൽനിന്ന്‌ എ ബിവിപി വിട്ടുനിൽക്കണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home