ad
Deshabhimani

print edition നിർഭയം മുന്നോട്ട്‌; യുവജനതയ്ക്ക് മുന്നിൽ അടിപതറി മോദി സർക്കാർ

delhi student protest.
avatar
കെ പി അക്ഷയ്‌

Published on Jul 23, 2026, 01:39 AM | 2 min read

ന്യൂഡൽഹി : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇരമ്പിയാർക്കുന്ന വിദ്യാർഥി–യുവജന പ്രക്ഷോഭം മോദി സർക്കാരിന്റെ ഉറക്കം കെടുത്തുന്നു. കേന്ദ്രസേനയെയും പൊലീസിനെയും വിട്ട് പ്രക്ഷോഭകരെ നിഷ്‌ഠുരമായി അടിച്ചമർത്താനുള്ള ഭരണകൂട ഭീകരതയ്‌ക്കെതിരായ സിജെപി–ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പ് കൂടുതൽ കരുത്താർജിച്ചു. സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള നീക്കങ്ങളെ വീറോടെ ചെറുത്തുതോൽപ്പിക്കുകയാണ് പ്രക്ഷോഭകർ.


ഇന്റർനെറ്റ് വിച്ഛേദിച്ചും വഴികളടച്ചും പ്രക്ഷോഭത്തെ തളർത്താമെന്ന സർക്കാരിന്റെ ചതിപ്രയോഗങ്ങൾ കാറ്റിൽപ്പറത്തി, രാജ്യത്തിന്റെ പലകോണുകളിൽനിന്നുള്ള പോരാളികളുടെ പ്രവാഹം ബുധനാഴ്‌ചയും തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജന്തർമന്തറിന്‌ സമീപമുള്ള സൻസദ്‌ മാർഗിലെ സമരകേന്ദ്രത്തിൽ രാത്രി വൈകിയും നിരവധി പേർ എത്തിച്ചേർന്നതോടെ സുരക്ഷാ സേനകളും പ്രതിഷേധക്കാരും സംഘർഷമുണ്ടായി. പ്രധാന്റെ രാജിയില്ലാതെ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിലായി.


ജനരോഷം ഭയന്ന്‌ ചർച്ചയ്‌ക്ക്‌ സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും ജെ പി നദ്ദയുടെ വസതിയിൽ ചർച്ചയ്‌ക്കില്ലെന്ന കർശന നിലപാടിലാണ്‌ പ്രക്ഷോഭകർ. ആളിക്കത്തുന്ന യുവജനരോഷത്തിന് ഐക്യദാർഢ്യവുമായി പാർലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ പാർടികൾ ബുധനാഴ്‌ചയും സ്‌തംഭിപ്പിച്ചു. തെരുവിലും സഭയിലും ആഞ്ഞടിക്കുന്ന പ്രക്ഷോഭക്കൊടുങ്കാറ്റിൽ മോദിസർക്കാർ പതറുകയാണ്‌. സമരത്തെ പിന്തുണച്ച്‌ ആസാദ്‌ സമാജ്‌ പാർടി (കാൻഷി റാം) നേതാവ്‌ ചന്ദ്രശേഖർ ആസാദ്‌ എംപി, പാർലമെന്റിലെ അംബേദ്‌കർ പ്രതിമയ്‌ക്ക്‌ മുന്നില്‍ പ്രതിഷേധം തുടരുകയാണ്‌.


പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച്‌ ഗതാഗതം നിയന്ത്രിച്ചത് ജനങ്ങളെ വലച്ചു. 16 മെട്രോ സ്റ്റേഷനുകള്‍ പൂട്ടി. പശ്ചിമ ബംഗാളിൽനിന്ന്‌ സിആർപിഎഫിന്റെ 20 കന്പനിയെ വിന്യസിച്ചു. 25 ലക്ഷം -ഫോളോവർമാരുള്ള സിജെപിയുടെ ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിന്‌ ഏർപ്പെടുത്തിയ വിലക്ക്‌ പ്രതിഷേധം കനത്തതോടെ പിൻവലിച്ചു. സിജെപി വക്താവ്‌ സ‍ൗരവ്‌ ദാസിന്റെ വാട്‌സ്‌ആപ്പ്‌ അക്ക‍ൗണ്ട്‌ ബ്ലോക്ക്‌ചെ
യ്‌തു. ​


വാങ്‌ചുക്കിനെ 
സന്ദർശിക്കാനെത്തിയവരെ 
തടഞ്ഞു


പ്രക്ഷോഭകർക്കെതിരായ നിയമനടപടി പിൻവലിക്കുകയും അടിച്ചമർത്തൽ അവസാനിപ്പിക്കുകയും ചെയ്‌താൽ നിരാഹാരം പിൻവലിക്കാമെന്ന്‌ സോനം വാങ്‌ചുക് സർക്കാരിനെ അറിയിച്ചു. പ്രധാന്റെ രാജി അടക്കം പരിഗണിക്കാമെന്നും പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ സന്നദ്ധമാണെന്നും ആശുപത്രിയില്‍ ചൊവ്വാഴ്‌ച രാത്രി തന്നെ സന്ദര്‍ശിച്ച മന്ത്രിമാരായ നദ്ദയും ജിതേന്ദ്ര സിങും ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. വാങ്‌ചുക്കിനോട്‌ നിരാഹാരം അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർടികളും സിജെപിയും അഭ്യർഥിച്ചു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഒഴികെയുള്ള പ്രതിപക്ഷ പാർടികളിലെ 51 എംപിമാർ ഒപ്പിട്ട നിവേദനം വാങ്‌ചുക്കിന്‌ കൈമാറാനെത്തിയ എംപിമാരെ മെദാന്ത ആശുപത്രിയിൽ ഹരിയാന പൊലീസ്‌ തടഞ്ഞു. തുടര്‍ന്ന് എ എ റഹീം അടക്കമുള്ള എംപിമാർ ആശുപത്രിക്ക്‌ മുന്നിൽ പ്രതിഷേധിച്ചു. പിന്നീട് സോനം വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്‌ജലി ആങ്‌മോ ആശുപത്രിക്ക്‌ മുന്നിലെത്തി നിവേദനം സ്വീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home