ad
Deshabhimani

തിളയ്‌ക്കുന്നു ജനമനം

ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ നഗരത്തിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Jul 23, 2026, 02:10 AM | 1 min read

നീറ്റ്‌ പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യവുമായി സമരംചെയ്യുന്നവർക്ക്‌ പിന്തുണയുമായി വിപ്ലവ മണ്ണ്‌. പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകർത്ത അഴിമതി ഭരണക്കാർക്കെതിരെ രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ്‌ ഡൽഹി ജന്തർ മന്തറിലെ പോരാളികൾ. കാമ്പസുകളെ നവഅടിമത്തത്തിന്റെ റിക്രൂട്ടിങ്‌ ഏജൻസിയാക്കി കൊള്ള നടത്തുന്ന കേന്ദ്രത്തെയും സംഘപരിവാറിനെയും വിറപ്പിക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ മനസു ചേർക്കുകയാണ്‌ ഇ‍ൗ നാടും. സമരംചെയ്‌ത വിദ്യാർഥികൾക്ക്‌ നേരെ ഡൽഹി പൊലീസ്‌ നടത്തിയ നരവേട്ടയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ 15 ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടത്തിയ നൈറ്റ്‌മാർച്ചിൽ നാട്‌ രോഷാഗ്‌നിയായി. പൊരുതുന്ന വിദ്യാർഥികൾക്ക്‌ പിന്തുണയേകി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപകരും ജീവനക്കാരും സംഘടിപ്പിച്ച ഐക്യദാർഢ്യ യോഗങ്ങളിലും മാർച്ചിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. വിദ്യാർഥിവേട്ടക്കെതിരെ സമൂഹ മനസാക്ഷി ഉണർത്തി വിവിധ സംഘടനകളും രംഗത്തെത്തി. നേതാക്കളെയും ജനപ്രതിനിധികളെയും കൈയേറ്റം ചെയ്‌തതിനെതിരെ ജില്ലാപഞ്ചായത്ത്‌ പ്രമേയം പാസാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home