പായൽ നിറഞ്ഞു
ചെങ്ങൽത്തോടിന്റെ ഒഴുക്ക് നിലച്ചു

ഒഴുക്ക് നിലച്ച് പായൽമൂടിയ ചെങ്ങൽ തോട്
കാലടി
പെരിയാറിന്റെ പ്രധാന കൈവഴിയായ ചെങ്ങൽ തോട്ടിലെ ഒഴുക്ക് നിലച്ചു. പായലും പുല്ലും നിറഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിലാണ് തോട്. ഇതുമൂലം വലുതും ചെറുതുമായ നിരവധി പമ്പിങ് സ്റ്റേഷനുകളാണ് പ്രതിസന്ധി നേരിടുന്നത്.
കൊടിഞ്ഞിലി, പുളിയാമ്പിള്ളി എന്നീ മേജർ സ്റ്റേഷനുകളും ഇതോടെ നിശ്ചലമാകുന്ന സ്ഥിതിയാണ്. തുലാമഴ ആവശ്യത്തിന് ലഭിക്കാതിരുന്നതിനാൽ തോട്ടിലെ ഒഴുക്ക് കുറഞ്ഞു. പായൽ കെട്ടിക്കിടക്കുന്നതിനാൽ പ്രതിസന്ധിയുടെ ആക്കംകൂട്ടും. സിയാൽ എല്ലാവർഷവും ശുചീകരണപ്രവർത്തനം നടത്താറുണ്ടായിരുന്നു.
കാഞ്ഞൂർ, നെടുമ്പാശേരി പഞ്ചാത്തുകളിലൂടെയാണ് തോട് ഒഴുകുന്നത്. തോടിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജലസേചനത്തിനും കുടിവെള്ളലഭ്യതയ്ക്കും ഈ തോടിനെയാണ് ആശ്രയിക്കുന്നത്. ഏക്കർക്കണക്കിന് കൃഷിയിടങ്ങൾ ജലസമൃദ്ധമാക്കുന്നതിനുതകുംവിധം അടിയന്തരമായി തോട് ശുചീകരിച്ച് ആവശ്യമായയിടങ്ങളിൽ ചെക്ക്ഡാമുകൾ നിർമിച്ച് ജലനിരപ്പ് സംരക്ഷിച്ചുനിർത്തണമെന്നാണ് കർഷകരുടെ ആവശ്യം.









0 comments