നരനായാട്ടിനെതിരെ മെഡിക്കൽ വിദ്യാർഥികളുടെ റാലി

അമ്പലപ്പുഴ
ഡൽഹി പൊലീസ് വേട്ടയിൽ പ്രതിഷേധിച്ചും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടും ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഞ്‌ജല അൻസാരി അധ്യക്ഷയായി. റേഡിയോളജി വിഭാഗം റെസിഡന്റ് പ്രതിനിധി ഡോ. അഖിൽ, പിജി പ്രതിനിധി ഡോ. അഭിഷേക് സെൻ, എംബിബിഎസ് പ്രതിനിധി അഞ്‌ജന ജേക്കബ്, നഴ്സിങ് വിദ്യാർഥി പ്രതിനിധി ചാന്ദ്നി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം സാൻമരിയ ബേബി സ്വാഗതം പറഞ്ഞു.









0 comments