ad
Deshabhimani

നടപടി തിരുത്തണമെന്ന്‌ പ്രമേയം ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌: വെട്ടിക്കുറച്ചത്‌ 9.33 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2026, 03:00 AM | 2 min read

കാസർകോട്‌ ജില്ലാ പഞ്ചായത്തിന്റെയും മറ്റ് തദേശ സ്ഥാപനങ്ങളുടെയും ഫണ്ട് വെട്ടിക്കുറച്ച നടപടിയിൽ തിരുത്തൽവേണമെന്നും ഫണ്ട്‌ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി. ജില്ലാ പഞ്ചായത്തിന് 2026–27 വർഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 42,92,21,000 രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. അതുപ്രകാരം മാർച്ചിൽ വാർഷിക പദ്ധതി തയ്യാറാക്കുകയുംചെയ്തു. ഇതിൽ പ്ലാൻഫണ്ട് ജനറൽ 30,41,16,000 രൂപയും എസ്‌സിപി -6,70,08,000 രൂപയും ടിഎസ്‌പി 5,80,97,000 രൂപയുമായിരുന്നു. എന്നാൽ റിവൈസ്ഡ് ബജറ്റിൽ പദ്ധതിതുക 39,75,50,000 രൂപയായി കുറച്ചു. ഇതിൽ പ്ലാൻ ഫണ്ട് ജനറൽ -29,11,86,000 രൂപയും എസ്‌സിപി - 5,69,57,000 രൂപയും ടിഎസ്‌പി 4,94,07,000 രൂപയുമായാണ് കുറച്ചത്. 3,16,71,000 രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ മാത്രം കുറവു വന്നിട്ടുണ്ട്‌. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാന്റ്‌ ഇനത്തിൽ 2026–-27 വാർഷിക പദ്ധതിയുടെ ഭാഗമായി 2,91,56,000 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 6,16,50,000 രൂപ കുറവ് വരുത്തിയിരിക്കുകയാണ് നിലവിൽ. ആകെ 9,33,21,000 രൂപയാണ് 2026-–27 വാർഷിക പദ്ധതിയിൽ കുറവ് വന്നത്. ഇത് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തെ സാരമായി ബാധിക്കും. ​ പദ്ധതികൾ 
താറുമാറാകും 2025–26 വർഷത്തെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും വന്നതിനാൽ പദ്ധതി പൂർത്തീകരണത്തിൽ പ്രയാസം ഉണ്ടായി. അതിന്റെ ഭാഗമായി ഓരോ വിഭാഗത്തിലും 20ശതമാനം മുതൽ 50ശതമാനം പദ്ധതികളും സ്പിൽ ഓവർ പദ്ധതികളായി വരുന്ന സാഹചര്യവും നിലവിലുണ്ട്. കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻഡിൽ ഉണ്ടായ ഭീമമായ കുറവ് ശുചിത്വം, മാലിന്യസംസ്കരണം, കുടിവെള്ളം തുടങ്ങിയ മേഖലയിലെ പദ്ധതികൾ താറുമാറാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ സോയ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ്‌ സാബു അബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ സബീഷ് പിന്തുണച്ചു.


പദ്ധതി വിഹിതം വെട്ടിച്ചുരുക്കൽ 28ന് എൽഡിഎഫ് കലക്ടറേറ്റ് മാർച്ച്


കാസർകോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ട പദ്ധതി വിഹിതം ഗണ്യമായി വെട്ടിച്ചുരുക്കിയ യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് 28ന് എൽഡിഎഫ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയത് ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്ന നിലയാണ്. മാർച്ചിൽ എൽഡിഎഫ് ജില്ലാ, മണ്ഡലം നേതാക്കളും ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളും അണിനിരക്കും. രാവിലെ പത്തിന് ബിസി റോഡിലെ പഴയ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home