കിനാനൂർ–കരിന്തളം പഞ്ചായത്തിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

ചോയ്യങ്കോട് ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി കിനാനൂർ കരിന്തളം പഞ്ചായത്ത് മുഴുവൻ സ്‌കൂളുകളിലും നൽകുന്ന പത്രത്തിന്റെ പഞ്ചായത്തുതല ഉദ്‌ഘാടനം കിനാനൂർ ജിഎൽപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ നിർവഹിച്ചു. സ്‌കൂൾ ലീഡർ എൻ ദേവദർശ് പത്രം ഏറ്റുവാങ്ങി. പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ എൻ ടി ശ്യാമള അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ കെ പി മധുസൂദനൻ, കെ ധന്യ, സ്‌കൂൾ വികസന സമിതി ചെയർമാൻ കെ രാജൻ, മദർ പിടിഎ പ്രസിഡന്റ് കെ രമ്യ, പി പ്രകാശൻ, സി സുരേശൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി ടി രാജേഷ് സ്വാഗതവും ശ്രീജിത് മുണ്ടയാട്ട് നന്ദിയും പറഞ്ഞു.








0 comments