Deshabhimani

ഡിഎഡബ്ല്യുഎഫ്‌ ജില്ലാ സമ്മേളനം

മെട്രോ സർവീസുകളിൽ ഭിന്നശേഷിക്കാര്‍ക്ക് യാത്രാ ഇളവ് അനുവദിക്കണം

dawf

ഡിഫറന്റ്ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാസമ്മേളനം 
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 04:30 AM | 1 min read

കൊച്ചി


കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും ഭിന്നശേഷിക്കാർക്ക്‌ യാത്രാ ഇളവ്‌ അടിയന്തരമായി അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ്‌ പേഴ്‌സൺസ്‌ വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യുഎഫ്‌) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി വി ആന്റു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷൈജു ദാസ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി ഗിരിഷ് കീർത്തി സംസ്ഥാന സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമതി ചെയർമാൻ സി മണി, സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്, സംസ്ഥാന ട്രഷറർ പി വി ഭാസ്കരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അജി അമ്പാടി, ജില്ലാ രക്ഷാധികാരി ടി സി ഷിബു, സംഘാടക സമിതി കൺവീനർ സി ടി വർഗീസ്, അഡ്വ. ജയാഡാലി എന്നിവര്‍ സംസാരിച്ചു. 55 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഡ്വ. ടി വി ആന്റു (പ്രസിഡന്റ്), സി എം സുനീർ, കെ എം ശിവരാജു, ജോബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റുമാര്‍), ഷൈജു ദാസ് (സെക്രട്ടറി), കെ വി ബൈജു, കെ കെ ജയേഷ്, സിദ്ധാർഥ് കെ ഭട്ടതിരി (ജോയിന്റ് സെക്രട്ടറിമാർ), വി എം കുമാര്‍ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home