Deshabhimani

നാടെങ്ങും കേരളപ്പിറവി ആഘോഷിച്ചു

Keralapiravi was celebrated

ചാവറ കൾച്ചറൽ സെന്ററിൽ മലയാള ഭാഷാവാരാചരണം സാറ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 02, 2026, 04:28 AM | 1 min read

കൊച്ചി


കേരളപ്പിറവി ദിനാഘോഷത്തോട്‌ അനുബന്ധിച്ച് നാടെങ്ങും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനാഘോഷം, മലയാള ദിനാഘോഷം, ഭരണഭാഷാ വാരാഘോഷം എന്നിവ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണം എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ സംസാരിച്ചു. വേൾഡ് ഓഫ് വിസിലേഴ്സ് അംഗങ്ങളുടെ മലയാള കവിത വിസിൽ ആലാപനവും ഉണ്ടായിരുന്നു. സത്താർ ആദൂർ, സുനിൽ ജോസഫ്, ജ്യോതി കമ്മത്ത്, എം കെ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ 130 വിസിലേഴ്സ് ചൂളമടിച്ച് ദേശീയ റെക്കോഡുകൾ സ്ഥാപിച്ചു.


s kഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മലയാള ഭാഷാവാരാഘോഷം
പ്രൊഫ. എസ് കെ വസന്തൻ ഉദ്ഘാടനം ചെയ്യുന്നു


മലയാള 
ഭാഷാവാരാഘോഷം തുടങ്ങി


കൊച്ചി


ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലയാള ഭാഷാവാരാഘോഷം സംഘടിപ്പിച്ചു. പ്രൊഫ. എസ് കെ വസന്തൻ ഉദ്‌ഘാടനം ചെയ്‌തു. ലോകഭാഷകളിൽ ഏറ്റവും കൂടുതൽ ശബ്ദസൗകര്യമുള്ള ഭാഷ മലയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികകേന്ദ്രം പ്രസിഡന്റ് പി പ്രകാശ് അധ്യക്ഷനായി. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി എസ് ജോയ് മുഖ്യപ്രഭാഷണം നടത്തി. എം പി ഗോപിനാഥൻനായർ, ടി ജി രവികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് സീനിയർ സിറ്റിസൺസ് വനിതാവേദിയുടെ നേതൃത്വത്തിൽ തിരുവാതിരകളി അരങ്ങേറി. തിങ്കൾ വൈകിട്ട് ആറിന് കേരളത്തിലെ കർണാടക സംഗീതപാരമ്പര്യത്തെക്കുറിച്ച് ഡോ. മധു വാസുദേവന്റെ പ്രഭാഷണം. തുടർന്ന് ഡോ. ധനലക്ഷ്മി ആനയടിയുടെ കർണാടക സംഗീതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home