ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിന്‍ തുടങ്ങി

ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ലോങ് ജമ്പിൽ സ്വർണം നേടിയ അയ്യമ്പുഴ ചുള്ളി സ്വദേശി അലൻ ബൈജുവിന് ജില്ലാ സെക്രട്ടറി നിഖിൽ ബാബു ആദ്യ മെമ്പർഷിപ്പ് നൽകുന്നു
കൊച്ചി
‘ലെറ്റ്സ് ഫയർ അപ്പ്, ജോയിൻ ഡിവൈഎഫ്ഐ' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിൽ ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിന്‍ തുടങ്ങി.
സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ സ്വർണംനേടിയ അയ്യമ്പുഴ ചുള്ളി സ്വദേശി അലൻ ബൈജുവിന് ജില്ലാ സെക്രട്ടറി നിഖിൽ ബാബു ആദ്യ അംഗത്വം നൽകി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, വൈസ് പ്രസിഡന്റ് പി എ അഷ്കർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സച്ചിൻ ഐ കുര്യാക്കോസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനില ഡേവിഡ്, റോജിസ് മുണ്ടപ്ലാക്കൽ, ടി വി വൈശാഖ് എന്നിവർ പങ്കെടുത്തു.
അംഗത്വക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ അഞ്ചുലക്ഷം പേരെ അംഗങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അംഗത്വദിനമായി ആചരിക്കും.







0 comments