7 പേർക്ക് പരിക്ക് സ്‌കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു

കാസർകോട് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിലെ നടപ്പാതയിൽ തട്ടിമറിഞ്ഞ് അപകടത്തിൽപ്പെട്ടു. ഏഴുകുട്ടികൾക്ക് പരിക്കേറ്റു. കീഴൂരിൽനിന്ന് പള്ളം ടിഐഎൽപി, കാസർകോട് ഗവ. യുപി, മഡോണ യുപി സ്‌കൂളുകളിലെ ഒന്നും രണ്ടും ഏഴും ക്ലാസുകളിലെ വിദ്യാർഥികളുമായിപോയ വണ്ടിയാണ് മറിഞ്ഞത്. ബുധൻ രാവിലെ ഒമ്പതിന് കാസർകോട് എംജി റോഡിൽ ഫോർട്ട് റോഡ് -ചക്കര ബസാർ കവലയ്ക്ക് സമീപത്തായിരുന്നു അപകടം. കീഴൂർ കടപ്പുറത്തെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. കാസർകോട്ടെ മഡോണ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് നടപ്പാതയുടെ സ്ലാബിൽ തട്ടി വണ്ടിയുടെ നിയന്ത്രണം നഷ്ടമായത്. നാട്ടുകാരും വഴിയാത്രക്കാരുംചേർന്നാണ് ഓട്ടോറിക്ഷ ഉയർത്തി വിദ്യാർഥികളെ പുറത്തെടുത്തത്. തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








0 comments