കണ്ണമാലിയുടെ കണ്ണീരൊപ്പണം

കണ്ണമാലി സ്വദേശികളായ ജാക്സണും ഭാര്യ ജിബിയും കടലിനു സമീപത്തെ ജിയോ ബാഗുകളുടെ താൽക്കാടെട്രാപോഡ് വന്നില്ലെങ്കിൽ പെട്ടുലിക സംരക്ഷണത്തിലിരിക്കുന്ന വീട്ടുപരിസരത്ത്

ശ്രീരാജ് ഓണക്കൂർ
Published on Jul 23, 2026, 03:11 AM | 2 min read
കൊച്ചി
എന്ന് തോരും കണ്ണമാലി തീരജനതയുടെ കണ്ണീർ. പകലന്തിയോളം കടലിനോട് മല്ലിട്ട് ജീവിക്കുന്നവരാണ് ഏറെയും. മാനമിരുണ്ടാൽ തീരത്തേയ്‌ക്ക് ഇരച്ചെത്തുന്ന രാക്ഷസത്തിരകളെ ഭയന്നാണ് ജീവിതം. വീടും സന്പാദ്യങ്ങളും കടലെടുത്താൽ സ്‌ത്രീകളും കുഞ്ഞുങ്ങളും വൃദ്ധജനങ്ങളും ഉൾപ്പെടെയുള്ളവരുടെ അഭയം ക്യാന്പുകളിലാണ്. മുൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച, ചെല്ലാനം പഞ്ചായത്തിലെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണത്തിന്റെ ഭാവി തുലാസിലായതാണ് കണ്ണമാലിയെ ഇപ്പോൾ കണ്ണീരിലാഴ്‌ത്തുന്നത്. 404 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയ പദ്ധതിയെക്കുറിച്ച് പ്രദേശത്തെ ജനപ്രതിനിധി മിണ്ടുന്നില്ല. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിലും പദ്ധതിയെക്കുറിച്ച് മൗനമായിരുന്നു.
പുത്തൻതോടുമുതൽ മാനാശേരിവരെ 6.1 കിലോമീറ്റർ ഭാഗത്താണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കേണ്ടത്. രണ്ടായിരത്തിലേറെ കുടുംബങ്ങളാണ് അതുവഴി സുരക്ഷിതരാകുക. ചെല്ലാനം ഹാബർമുതൽ പുത്തൻതോടുവരെ 7.32 കിലോമീറ്ററിൽ ഒന്നാംഘട്ടത്തിൽ കടൽഭിത്തി നിർമാണം പൂർത്തിയായിരുന്നു. 340 കോടി രൂപ ചെലവഴിച്ച പദ്ധതിയിലൂടെ അവിടം കടലാക്രമണഭീഷണിയൊഴിഞ്ഞ പ്രദേശമായി.
പരീക്ഷയ്ക്ക് എന്ത്‌ചെയ്യും
ഓണപരീക്ഷയ്‌ക്കിടെ കാലവർഷം കനത്താൽ എന്തുചെയ്യുമെന്ന ചിന്തയാണ് പുത്തൻതോട് ജിഎച്ച്‌എസ്‌എസ് പത്താംക്ലാസ് വിദ്യാർഥിനി അനുഷ്‌ക്കയ്‌ക്കും അനുജത്തി എട്ടാംക്ലാസുകാരി അൻവിയയ്ക്കുമുള്ളത്. ടൈൽസ് ജോലിക്ക് പോകുന്ന ജോസഫിന്റെയും പൗളി മേരിയുടെയും മക്കളാണ് ഇരുവരും. വീട്ടിലേക്ക് കയറാനുണ്ടായിരുന്ന നാല് പടികളിലൊന്ന് കഴിഞ്ഞ കടലാക്രമണത്തിൽ മണ്ണുമൂടിപ്പോയി. പാഠപുസ്‌തകങ്ങളും യൂണിഫോമുമെല്ലാം വാരിയെടുത്ത് ദുരിതാശ്വാസ ക്യാന്പിലേയ്‌ക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാനാകില്ലെന്ന് അനുഷ്‌ക്കയും അൻവിയയും പറയുന്നു.
കല്ലിട്ടപ്പോൾ പ്രതീക്ഷ, പക്ഷേ ഇപ്പോൾ?
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ രണ്ടാംഘട്ടത്തിന് കല്ലിട്ടപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു–കണ്ണമാലി ഇൗരശേരിൽ വീട്ടിൽ ജിബിയും ഭർത്താവ് ജാക്‌സൺ സ്‌റ്റീഫനും പറഞ്ഞു. എന്നാൽ, പദ്ധതി വേഗം നടപ്പാകുമെന്ന പ്രതീക്ഷ ഇപ്പോഴില്ല. കഴിഞ്ഞ കാലവർഷത്തിൽ കടൽ കലിതുള്ളിയപ്പോൾ വീട്ടിലെ ടിവിയും ഫ്രിഡ്‌ജുമെല്ലാം നശിച്ചു. പുതിയത് ഇതുവരെ വാങ്ങാനായിട്ടില്ല. ഇത്തവണ കാര്യമായി മഴ പെയ്യാത്തതിനാൽ കുഴപ്പങ്ങളില്ല. എന്നാൽ, കാലവർഷം കനത്താൽ വീണ്ടും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഓടേണ്ടിവരുമെന്ന ആശങ്കയുണ്ടെന്ന് ജിബിയും മത്സ്യത്തൊഴിലാളിയായ ജാക്‌സണും
പറഞ്ഞു.
കണ്ണമാലി ഭാഗത്ത് ടെട്രാപോഡ് കടൽഭിത്തി ഉയർന്നില്ലെങ്കിൽ ഞങ്ങൾ പെട്ടു–കണ്ണമാലി അറയ്‌ക്കൽ വീട്ടിൽ ലെൻസിയും ഭർത്താവ് എ എസ് ജോസഫും പറഞ്ഞു. അമ്മ റീത്തയും അച്ഛൻ സൈമണും മക്കളായ ആദിലും ദിൽനയുമടങ്ങുന്നതാണ് കുടുംബം. കടൽവെള്ളം വീടിനുള്ളിൽ കയറാതിരിക്കാൻ വീടിന്റെ മുൻവാതിലിനു ചുറ്റും ചെറുഭിത്തി കെട്ടിയിട്ടുണ്ട്. എന്നാലും വെള്ളം വീടിനുള്ളിൽ കയറുമെന്ന് ലെൻസി പറഞ്ഞു. കഴിഞ്ഞ കടലാക്രമണത്തിൽ ജോസഫിന്റെ ബൈക്ക് ഉപ്പുവെള്ളംകയറി നശിച്ചു. സമീപത്തുള്ള പലരും വീടുകൾ ഉപേക്ഷിച്ച് പോയതായും ജോസഫ് പറയുന്നു.








0 comments