ad
Deshabhimani

നാടിന്‌ അഭിമാനമായി ലീന മോഹനൻ ഇത്‌ മനക്കരുത്തിന്റെ സ്വർണനേട്ടം

ലീന മോഹനൻ
വെബ് ഡെസ്ക്

Published on Jul 23, 2026, 03:00 AM | 1 min read

ഭീമനടി ആത്മവിശ്വാസവും മനക്കരുത്തും ഉണ്ടെങ്കിൽ ഏത് വിജയവും സ്വന്തമാക്കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ് ഒരു സാധാരണ വീട്ടമ്മയായ കുറുഞ്ചേരിയിലെ ലീന മോഹനൻ. കൈകളിലെ മരവിപ്പ് കാരണം ദൈനംദിന ജോലികൾപോലും ചെയ്യാൻ പ്രയാസപ്പെട്ടിരുന്ന ഈ വീട്ടമ്മ ഇന്ന് സംസ്ഥാന പവർലിഫ്റ്റിംങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവാണ്‌. വർഷങ്ങൾക്കുമുമ്പ് കൈകൾക്ക് അനുഭവപ്പെട്ട മരവിപ്പ് കാരണം ജീവീതം പ്രതിസന്ധിയിലായിരുന്നു. ചികിത്സ ഫലപ്രദമാകെ വന്നപ്പോഴാണ് ജിം എന്ന ആശയം ആരോ പറഞ്ഞറിഞ്ഞത്. അങ്ങനെയാണ് ചികിത്സയ്ക്കൊപ്പം ശാരീരികക്ഷമതയും വീണ്ടെടുക്കാം എന്ന ലക്ഷ്യത്തോടെ വെള്ളരിക്കുണ്ടിലെ ജിമ്മിൽ പരിശീലനം തുടങ്ങിയത്‌. ജിം ട്രെയിനർ പി പി ഷിജുവിന്റെ കഠിന പരിശീലനത്തിലൂടെ കൈകളുടെ സ്വാധീനശേഷി ക്രമേണ തിരിച്ചുപിടിച്ചു. അതോടെയാണ് ജീവിതം തന്നെ പുതിയ വഴിത്തിരിവിലേക്ക് കടന്നത്. ജിമ്മിൽ പരിശീലനം നടത്തുന്ന മറ്റൊരു യുവതിയുടെ പവർലിഫ്റ്റിങ് പരിശീലനം കണ്ട ലീനയ്ക്ക് ആ കായിക ഇനത്തോട് താൽപര്യം തോന്നി. തുടർന്ന് പവർലിഫ്റ്റിംങ് പരിശീലനം ആരംഭിച്ച ലീന വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാന പവർലിഫ്റ്റിംങ് അസോസിയേഷൻ തിരുവനന്തപുരത്ത് നടത്തിയ ഓൾ കേരള ക്ലാസിക് മെൻ ആൻഡ് വുമൺ സംസ്ഥാന സീനിയർ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലാണ്‌ സ്വർണമെഡൽ നേടിയത്‌. മുപ്പത്തിയേഴുകാരിയായ ഈ വീട്ടമ്മ 280 കിലോഗ്രാമിലധികം ഭാരം ഉയർത്തിയാണ്‌ നേട്ടംകൊയ്‌തത്‌. ലീനയുടെ വിജയയാത്രയിൽ ഭർത്താവ് യു മോഹനനും മക്കളായ ശിവപ്രസാദും, ശ്രേയസും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മടിക്കൈയിലെ ബാലചന്ദ്രൻ നായരുടെയും പ്രസന്നകുമാരിയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home