ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സിഐടിയു കളമശേരി ഏരിയ കമ്മിറ്റി നടത്തിയ പ്രകടനം
കളമശേരി
നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സിഐടിയു കളമശേരി ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കളമശേരി ടൗൺ മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ഏലൂർ റോഡിൽ സമാപിച്ചു. പൊതുയോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കെ ദിനേശൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പി ലൗലി, എസ് എസ് അനിൽ, പി എം മുജീബ് റഹ്മാൻ, വി എ സക്കീർ ഹുസൈൻ, ടി എ അസൈനാർ, ടി ടി രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ചോറ്റാനിക്കര
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന യുവജന, വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ നരനായാട്ടിനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. ജി ജയരാജ്, എം ആർ രാജേഷ്, എ കെ ദാസ്, പി എസ് വിപിൻ, ഗിരിജ ശശി, ദിവ്യ രാജേഷ് എന്നിവർ സംസാരിച്ചു.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് സാഹോദര്യവേദിയുടെ ഐക്യദാർഢ്യം. യോഗം ഫാ. ഡാർളി എടപ്പങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷനായി. മനു ജോസ്, എം കെ ഉഷ, സലാം കാടാമ്പുറം, രാജി രാജേന്ദ്രൻ, കെ സുനിൽ കുമാർ, പി കെ മുരുകൻ എന്നിവർ സംസാരിച്ചു.









0 comments