വിദേശപഠന കൺസൾട്ടിങ് സ്ഥാപനത്തിൽ തീപിടിത്തം

കച്ചേരിപ്പടി ജങ്ഷന് സമീപം തീപിടിത്തമുണ്ടായ മേരിലാൻഡ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിൽ അഗ്നി രക്ഷാസേന പരിശോധന നടത്തുന്നു
കൊച്ചി
കച്ചേരിപ്പടി ജങ്ഷന് സമീപമുള്ള മേരിലാൻഡ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനത്തിന് തീപിടിച്ചു. വ്യാഴം പകൽ മൂന്നേകാലോടെയാണ് തീപിടുത്തം. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. ഷോര്ട്ട് സര്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എസിയില്നിന്ന് പുക ഉയരുന്നത് കണ്ട് വിദ്യാർഥികളും ജീവനക്കാരും പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ ക്ലബ് റോഡില്നിന്ന് അഗ്നി രക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. അരമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം 15ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര് പറഞ്ഞു. ആർക്കും പരിക്കില്ല.








0 comments