Deshabhimani

സെക്രട്ടറിയറ്റ് വളയൽ വിജയിപ്പിക്കുക

Make the siege of the Secretariat a success

ആക്-ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്‌ ജില്ലാ കൺവൻഷൻ എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 03:30 AM | 1 min read

കൊച്ചി


വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നവംബർ 21ന് നടക്കുന്ന സെക്രട്ടറിയറ്റ് വളയൽ വിജയിപ്പിക്കാൻ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജില്ലാ കൺവൻഷൻ തീരുമാനിച്ചു. എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.


കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം നിയാസ് അധ്യക്ഷനായി. പിഎസ്‌സിഇയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബോബിനാഥ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, ട്രഷറർ വി എസ് രാജേഷ് എന്നിവർ സംസാരിച്ചു. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് ഒപിഎസ് പുനഃസ്ഥാപിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ സെക്രട്ടറിയറ്റ് വളയൽ സംഘടിപ്പിച്ചിട്ടുള്ളത്‌. ജില്ലാ കൺവൻഷന്റെ തുടർച്ചയായി താലൂക്ക് കൺവൻഷനുകളും ചേരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home