ad
Deshabhimani

പക്ഷിപ്പനി

77,896 താറാവിനെ ഇല്ലാതാക്കി, 
നഷ്‌ടപരിഹാരം കിട്ടാതെ കർഷകർ

dd
വെബ് ഡെസ്ക്

Published on Jul 23, 2026, 02:07 AM | 1 min read

ആലപ്പുഴ

പക്ഷിപ്പനിയെതുടർന്ന് ഡിസംബറിൽ താറാവുകളെ കള്ളിങ്ങിന് വിധേയമാക്കിയതിന്റെ നഷ്‌ടപരിഹാരം നൽകാത്തതിനാൽ താറാവു കർഷകർ പ്രതിസന്ധിയിലാണെന്ന് ഐക്യതാറാവ് കർഷക സംഘം പ്രസിഡന്റ്‌ അഡ്വ. ബി രാജശേഖരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തുകളിലെ മൃഗസംരക്ഷണ ഡോക്‌ടർമാർ ജില്ലാ ഓഫീസർക്ക് നൽകിയ കണക്കുകൾ അനുസരിച്ച് 77,896 താറാവുകളെയാണ്‌ പക്ഷിപ്പനി മൂലം 2025 ഡിസംബറിൽ കൊന്നത്‌. താറാവുകർഷകർക്ക് വായ്‌പ നൽകാൻ ബാങ്കുകൾ തയ്യാറല്ലാത്തതിനാൽ അന്യായ പലിശയ്ക്ക് കടം വാങ്ങിയാണ് കൃഷിചെയ്യുന്നത്. അടിയന്തരമായി നഷ്‌ടപരിഹാര തുക വർധിപ്പിച്ച് നൽകണമെന്ന് രാജശേഖരൻ ആവശ്യപ്പെട്ടു. സംഘം സെക്രട്ടി കെ ശാമുവേൽ, ജോസഫ് ചെറിയാൻ , രാമചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home