ad
Deshabhimani

പഞ്ചായത്ത്‌ അംഗത്തെ ആക്രമിച്ചതിൽ 
സിപിഐ എം പ്രതിഷേധം

cpi m palluruthy

സിപിഐ എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ടി ഡി സജീവനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ ചേർന്ന യോഗം കെ പി ശെൽവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 23, 2026, 02:32 AM | 1 min read

പള്ളുരുത്തി


സിപിഐ എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ടി ഡി സജീവനെ ജോസ് മോൻ എന്നയാൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.


പഴങ്ങാട് കവലയിൽനിന്ന്‌ ആരംഭിച്ച പ്രകടനം മാളാട്ട് ബേക്കറി പരിസരത്ത് സമാപിച്ചു. യോഗം ഏരിയ കമ്മിറ്റി അംഗം കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു. സജീവ് ആന്റണി അധ്യക്ഷനായി. കെ കെ സുരേഷ് ബാബു, എൻ ടി സുനിൽ, എൻ എസ് സുനീഷ്, കെ കെ ഷാജി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home