കുസാറ്റിൽ എസ്എഫ്ഐ പ്രതിഷേധം

ഡൽഹിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നരനായാട്ടിനെതിരെ കുസാറ്റ് വിദ്യാർഥികളുടെ പ്രതിഷേധം
കളമശേരി
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ കിരാത നടപടിക്കെതിരെ കുസാറ്റിൽ എസ്എഫ്ഐ പ്രതിഷേധമിരമ്പി.
സിജെപി കേരള വക്താവ് ഇഷ മറിയം ഹാരിസ് പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പ്രകടനം അമിനിറ്റി സെന്ററിൽ നിന്നാരംഭിച്ചു.
സർവകലാശാല ഭരണ വിഭാഗം ഓഫീസിനുമുന്നിൽ നടന്ന പൊതുയോഗത്തിൽ വിദ്യാർഥികൾ ഭരണഘടന ആമുഖം വായിച്ചു. യൂണിയൻ ചെയർപേഴ്സൺ ജെ ബി ഋതുപർണ്ണ, ഐഷ മറിയം ഹാരിസ്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ധ്യാൻകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.









0 comments