ജലശുദ്ധീകരണത്തിന് സമുദ്രജൈവ വസ്തുക്കൾ
യുകെ ഡിസൈൻ പേറ്റന്റ് നേടി യുസി കോളേജ്

ഡോ. കെ എൻ നിളാദേവി, ഡോ. ഫെമി അന്ന തോമസ്, ഡോ. ധനുഷ് ബി ഡെയ്ൻസ്, ഡോ. എലിസബത്ത് വി മാത്യു, ഡോ. ജസ്റ്റിൻ ആർ നായക്
ആലുവ
സമുദ്രജീവികളിൽനിന്ന് ലഭിക്കുന്ന ജൈവവസ്തുക്കൾ പ്രയോജനപ്പെടുത്തി നൂതന ജലശുദ്ധീകരണ പ്രോട്ടോടൈപ്പ് വികസിപ്പിച്ചതിന് ആലുവ യുസി കോളേജിന് യുകെ ഡിസൈൻ പേറ്റന്റ് ലഭിച്ചു. കോളേജിലെ അധ്യാപകർ ചേർന്ന് വികസിപ്പിച്ച ‘മറൈൻ ഡിറൈവ്ഡ് ബയോപോളിമർ ബേസ്ഡ് കോംപോസിറ്റ് മെമ്പ്രേൻ ഫിൽട്രേഷൻ സിസ്റ്റം ഫോർ വാട്ടർ പ്യൂരിഫിക്കേഷൻ' മാതൃകയ്ക്കാണ് യുകെ ഡിസൈൻ രജിസ്ട്രേഷൻ ലഭിച്ചത്.
കോളേജിലെ ജന്തുശാസ്ത്ര വിഭാഗം അധ്യാപകരായ ഡോ. കെ എൻ നിളാദേവി, ഡോ. ധനുഷ് ബി ഡെയ്ൻസ്, ഡോ. ഫെമി അന്ന തോമസ്, ഡോ. എലിസബത്ത് വി മാത്യു എന്നിവരും സസ്യശാസ്ത്രം വിഭാഗത്തിലെ അസോസിയറ്റ് പ്രൊഫസറായ ഡോ. ജസ്റ്റിൻ ആർ നായകവും നേതൃത്വം നൽകി.
പരിസ്ഥിതിസൗഹൃദവും ജൈവസ്രോതസ്സുകളിൽ അധിഷ്ഠിതവുമായ പുതിയ ഫിൽട്രേഷൻ വസ്തുക്കൾ വികസിപ്പിക്കാനുള്ള സാധ്യതകളാണ് ഗവേഷണം മുന്നോട്ടുവയ്ക്കുന്നത്. സമുദ്രത്തിൽനിന്ന് ലഭിക്കുന്ന ജൈവപോളിമറുകളെ സാങ്കേതികവിദ്യയുമായി യോജിപ്പിച്ച് ജലശുദ്ധീകരണത്തിനായി പുതിയൊരു സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം.








0 comments