Deshabhimani

അഖിലേന്ത്യ സഹകരണ വാരാഘോഷം നാളെമുതൽ

Cooperative Week Celebrations

സഹകരണ വാരാഘോഷം ഉദ്ഘാടനത്തിന് മുന്നോടിയായി കളമശേരിയിൽ നടന്ന വിളംബര ജാഥ

വെബ് ഡെസ്ക്

Published on Nov 13, 2026, 03:36 AM | 1 min read

കൊച്ചി


സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ അഖിലേന്ത്യ സഹകരണ വാരാഘോഷം ശനിയാഴ്‌ച മുതല്‍ 20 വരെ നടക്കും. സംസ്ഥാന ഉദ്ഘാടനം കളമശേരി സാമ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ശനി രാവിലെ 10ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. മന്ത്രി എം ലിജു അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യാതിഥിയാകും.


മന്ത്രിമാരായ റോജി എം ജോൺ സമ്മാനദാനവും വി ഇ അബ്ദുൾ ഗഫൂർ പുരസ്കാര വിതരണവും നടത്തും. തുടർന്ന് ‘ആധുനിക സാങ്കേതികവിദ്യയും സഹകരണ മേഖലയും' വിഷയത്തിൽ സെമിനാർ നടക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് പ്രോജക്ട്‌ കോ–ഓര്‍ഡിനേറ്റർ ടി കെ കിഷോർ വിഷയം അവതരിപ്പിക്കും. ‘നെഹ്‌റുവിയൻ ചിന്തകളും സഹകരണ മേഖലയും' വിഷയത്തിൽ ശോഭൻ ജോർജ് പ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 1500 പ്രതിനിധികൾ പങ്കെടുക്കും.


എം ഐ ബീരാസ്, വി പി പ്രീത, ആര്‍ ഹരി, കെ പി ബേബി, എബ്രഹാം തൃക്കളത്തൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിളംബരജാഥ നടത്ത സഹകരണ വാരാഘോഷം സംസ്ഥാന ഉദ്ഘാടനത്തിന്‌ മുന്നോടിയായി കളമശേരിയിൽ നടത്തിയ വിളംബരജാഥ സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം എം ഐ ബീരാസ് ഉദ്ഘാടനം ചെയ്തു.


സമാപന കേന്ദ്രത്തിൽ കളമശേരി സഹകരണ ബാങ്ക് പ്രസിഡന്റ്‌ മധു പുറക്കാട്, പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി, വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ എൻ സന്തോഷ്, കണയന്നൂർ അസിസ്റ്റന്റ്‌ രജിസ്ട്രാർ ബിബിൻ കെ ബേബി, കുന്നത്തുനാട് അസിസ്റ്റന്റ്‌ രജിസ്ട്രാർ പി വി പ്രവീൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home