Deshabhimani

ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്

mammootty

മമ്മൂട്ടി

വെബ് ഡെസ്ക്

Published on Nov 13, 2026, 03:13 AM | 1 min read

പുത്തൻകുരിശ്


കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'ശ്രേഷ്ഠ ബാവാ പുരസ്‌കാരം' മമ്മൂട്ടിക്ക്.


സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള "കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ', ഹൃദ്രോഗികളായ കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന 'ഹൃദയസ്പർശം' പദ്ധതി തുടങ്ങിയവ ശ്രദ്ധേയമാണെന്ന്‌ പുരസ്‌കാര സമിതി വിലയിരുത്തി.


2024-ൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം മുൻ വിഎസ്എസ്‌സി ഡയറക്ടർ എസ് സോമനാഥിനും കഴിഞ്ഞവർഷം മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാക്കുമാണ് ലഭിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home