‘ഫിലാറ്റീലിയ 2026' നടത്തി

അപൂർവ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനമായ ഫിലാറ്റീലിയ വിദ്യാർഥികൾ സന്ദര്‍ശിക്കുന്നു
കൊച്ചി
അപൂർവ സ്റ്റാമ്പുകൾ, തപാൽ ചരിത്രരേഖകൾ, നാണയങ്ങൾ എന്നിവയുടെ വിപുലമായ സ്വകാര്യശേഖരം പരിചയപ്പെടുത്തുന്ന ‘ഫിലാറ്റീലിയ 2026' പ്രദർശനം സെന്റ് തെരേസാസ് കോളേജിൽ നടത്തി.
സുവോളജി വിഭാഗം, ഗോൾഡൻ ജൂബിലി ലൈബ്രറി, ചരിത്രവിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം. പ്രൊഫ. ജോജോ ജെ വെള്ളാനിക്കാരന്റെ (കെഇ കോളേജ്, മാന്നാനം) വ്യക്തിഗത ശേഖരമാണ് ആർട്സ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. മുൻ പോസ്റ്റൽ സർവീസസ് ഡയറക്ടർ അഡ്വ. സി കെ കരുണാകരൻ നേതൃത്വം നൽകി.








0 comments