Deshabhimani

തൃക്കാക്കരയിലെ പൊതുസ്ഥലം വാണിജ്യവൽക്കരിക്കരുത്

thrikkakkara

പൊതു ഇടമാക്കി നിലനിർത്തണമെന്ന് തൃക്കാക്കര പൊതുതാൽപര്യ സംരക്ഷണ സമിതി ആവശ്യപ്പെടുന്ന മൂന്നേക്കർ റവന്യൂ പുറംമ്പോക്ക് ഭൂമി

വെബ് ഡെസ്ക്

Published on Nov 13, 2026, 02:45 AM | 1 min read

കാക്കനാട്


​തൃക്കാക്കരയിൽ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി നേരത്തേ അനുവദിച്ച മൂന്ന് ഏക്കർ സർക്കാർ ഭൂമി ഷോപ്പിങ്‌ കോംപ്ലക്സ് നിർമിക്കാൻ വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭൂമി പൊതുപാർക്കായും സാംസ്കാരിക പരിപാടികൾക്കുള്ള തുറന്ന വേദിയായും വികസിപ്പിക്കണമെന്ന് തൃക്കാക്കര പൊതുതാൽപ്പര്യ സംരക്ഷണസമിതി ആവശ്യപ്പെട്ടു. കാക്കനാട് സിവിൽ സ്റ്റേഷനുസമീപം തൃക്കാക്കര സഹകരണ ആശുപത്രിക്കും ബസ് സ്റ്റാൻഡിനും ഇടയിലുള്ള റവന്യു പുറമ്പോക്കുഭൂമിയാണ് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നീക്കമെന്നാണ് സമിതിയുടെ ആരോപണം.

​2018ൽ വിവിധ സാമൂഹിക, സാംസ്കാരിക, കലാ-സാഹിത്യ സംഘടനകൾ നൽകിയ നിവേദനത്തെ തുടർന്ന് ഭൂമി പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചത്‌. എന്നാൽ, നിലവിലെ നഗരസഭാ ഭരണസമിതി ഷോപ്പിങ്‌ കോംപ്ലക്സ് നിർമാണത്തിന് അനുമതി തേടാനുള്ള നീക്കം നടത്തുന്നതായി സമിതി ആരോപിച്ചു. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന തൃക്കാക്കരയിൽ ഓണാഘോഷങ്ങൾ ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താൻ വിശാലമായ സ്ഥിരം വേദിയില്ല. ഈ സാഹചര്യത്തിൽ ലഭ്യമായ ഏക വലിയ പൊതുസ്ഥലം വാണിജ്യാവശ്യങ്ങൾക്ക് മാറ്റുന്നത് ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഭൂമി പൊതുപാർക്കായും തുറന്ന വേദിയായും വികസിപ്പിക്കണം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ ഡോ. എം പി സുകുമാരൻനായർ, കെ കെ വിജയകുമാർ, സി ആർ നീലകണ്ഠൻ, പോൾ മേച്ചേരി, ഉദയൻ പൈനാക്കി, സലിം കുന്നുംപുറം എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home