Deshabhimani

റോ റോ യാത്രാദുരിതത്തിന് അറുതിയില്ല സേതുസാഗര്‍ ഒന്ന് സര്‍വീസ് താൽക്കാലികമായി നിര്‍ത്തി

സേതുസാഗര്‍– ഒന്ന് സര്‍വീസ് നിര്‍ത്തിവച്ചു

ro-ro

സേതുസാഗര്‍ ഒന്ന് സര്‍വീസ് നിര്‍ത്തിയതോടെ ഫോര്‍ട്ട്കൊച്ചി റോ റോ ജെട്ടിയില്‍ വാഹനങ്ങളുടെ നീണ്ട നിര

വെബ് ഡെസ്ക്

Published on Nov 13, 2026, 02:39 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട്കൊച്ചി– വൈപ്പിന്‍ റോറോ സര്‍വീസില്‍ വീണ്ടും പ്രതിസന്ധി. സര്‍വീസ് നടത്തുന്ന രണ്ട് റോറോ വെസലുകളിലൊന്നായ സേതുസാഗര്‍– ഒന്ന് സര്‍വീസ് നിര്‍ത്തിവച്ചു. തുടര്‍ച്ചയായ തകരാര്‍ കാണിച്ചതിനെത്തുടര്‍ന്ന് താല്‍ക്കാലികമായാണ് സര്‍വീസ് നിര്‍ത്തിയതെന്ന് അധികൃതര്‍ പറയുമ്പോഴും ഉടന്‍ സർവീസ്‌ തുടങ്ങാൻ സാധ്യതയില്ലെന്നാണ് വിവരം. തിങ്കളാഴ്‌ച സേതുസാഗര്‍–രണ്ട്‌ തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞിരുന്നു. അടുത്തദിവസം തകരാര്‍ പരിഹരിച്ച്‌ സർവീസ്‌ നടത്തി. ഇതിന് പിന്നാലെയാണ്‌ വ്യാഴം വൈകിട്ടോടെ സേതുസാഗര്‍–ഒന്ന് തകരാറിലായി സര്‍വീസ് നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്‌. യാത്രാദുരിതം പരിഹരിക്കാനായി നിര്‍മിച്ച മൂന്നാമത് റോറോ എന്ന് സര്‍വീസിനിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കിന്‍കോയുമായി കരാറിനുള്ള നടപടികള്‍ നടന്നുവരികയാണെന്നാണ്‌ കോർപറേഷൻ അധികൃതര്‍ പറയുന്നത്‌. കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ മൂന്നാമത്തെ റോറോ നിർമിക്കാൻ നടപടി സ്വീകരിച്ചത്‌. നിർമാണം ഭൂരിഭാഗവും അക്കാലയളവിൽത്തന്നെ പൂർത്തീകരിച്ചിരുന്നു. യുഡിഎഫ്‌ ഭരണസമിതി ഉദ്‌ഘാടനം നടത്തിയതല്ലാതെ സർവീസ്‌ തുടങ്ങിയില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

high court

02

print edition അമിതവേഗവും അപകടവും; കൂടുതൽ നിരീക്ഷണ കാമറ വേണമെന്ന് ഹൈക്കോടതി
CITU

04

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
deshabhimani section

Recommended

Deshabhimani
Home