print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന് നിയമസഭാ മാർച്ച്

മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി കൺവൻഷൻ സിഐടിയു സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : മാധ്യമം ദിനപത്രത്തിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനും ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് പരിഹാരം കാണാനും മുഖ്യമന്ത്രി ഉടൻ ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി കൺവൻഷൻ ആവശ്യപ്പെട്ടു. ഡിസംബർ ഒമ്പതിന് ആയിരങ്ങളെ പങ്കെടുപ്പിച്ച് നിയമസഭാ മാർച്ച് നടത്താനും കൺവൻഷൻ തീരുമാനിച്ചു.
നവംബർ 20നും 25നും ഇടയിൽ എല്ലാ ജില്ലകളിലെയും മാധ്യമം ബ്യൂറോ ഓഫീസുകളിലേക്ക് ബഹുജന മാർച്ച് നടത്തും. 20ന് മാധ്യമം ആസ്ഥാനമാ യ വെള്ളിമാടുകുന്നിൽ തൊഴിലാളി- ബഹുജന സംഗമം നടത്തും. ഉപരോധം ഉൾപ്പെടെ സമരപരിപാടികൾക്ക് സംഗമം രൂപം നൽകും.
കൺവൻഷൻ സിഐടിയു സംസ്ഥാന അസി. ജനറൽ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ്, ആർ പ്രസാദ്, എ എസ് രാധാകൃഷ്‌ണൻ, കവടിയാർ ധർമൻ, വി കെ ഷീജ, സി കെ ഹരികൃഷ്‌ണൻ, ആർ രാമു, ആർ സജിലാൽ, അഡ്വ. ജോർജ് തോമസ്, സോളമൻ വെട്ടുകാട്, കെ പി റജി, സുരേഷ് എടപ്പാൾ എന്നിവർ സംസാരിച്ചു.







0 comments