print edition പി ജി ജന്മശതാബ്ദി സെമിനാർ

പി ഗോവിന്ദപ്പിള്ള ജന്മശതാബ്ദി സെമിനാർ അച്യുത് ശങ്കർ എസ് നായർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമിയും യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗവും സംഘടിപ്പിച്ച പി ഗോവിന്ദപ്പിള്ള ജന്മശതാബ്ദി സെമിനാർ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത് ശങ്കർ എസ് നായർ ഉദ്ഘാടനം ചെയ്തു. കെ പി രാമനുണ്ണി അധ്യക്ഷനായി.
കെ എൻ ഗണേശ് മുഖ്യപ്രഭാഷണം നടത്തി. പി ജി സംസ്കൃതികേന്ദ്രം സെക്രട്ടറി ആർ പാർവതിദേവി, സാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം ടി കെ സന്തോഷ് കുമാർ, കോളേജ് പ്രിൻസിപ്പൽ ആർ ജോളി ബോസ്, വി പ്രിയ, എ ആസിഫ് എന്നിവർ സംസാരിച്ചു.
സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം എസ് മഹാദേവൻ തമ്പി പങ്കെടുത്തു. എം ജി രാധാകൃഷ്ണൻ, ബീന പോൾ, വിനിൽ പോൾ, എം ജി മല്ലിക, കെ സ്റ്റാലിൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.







0 comments