കുസാറ്റ്
അനിശ്ചിതകാല സമരം തുടരുന്നു

കുസാറ്റ് അനിശ്ചിതകാല സമരം 36–-ാം ദിവസം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ എം രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കൊച്ചി സർവകലാശാലയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം 36 ദിവസം പിന്നിട്ടു.
വ്യാഴാഴ്‌ച സമരം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ എം രാജേഷ് ഉദ്ഘാടനം ചെയ്തു. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി ആർ ദിവ്യ, സി കെ ശ്രീലേഷ് എന്നിവർ റിലേ ഉപവാസമനുഷ്ഠിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഐ എസ് രാധാകൃഷ്ണൻ, സി ആർ ബിന്ദു എന്നിവർ സംസാരിച്ചു.
കുസാറ്റ് ജീവനക്കാരുടെ സമരം: ഹർജി മാറ്റി
കൊച്ചി
സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കുസാറ്റ് ജീവനക്കാരുടെ സംഘടന നടത്തുന്ന സമരം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പൊതുതാൽപ്പര്യം പരിഗണിക്കുന്ന ബെഞ്ചിന് വിട്ടു. സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുമുന്നിൽ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നടത്തുന്ന സമരം ഭരണസ്തംഭനമുണ്ടാക്കിയതായി കാണിച്ചുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസിന് കൈമാറാൻ രജിസ്ട്രിക്ക് നിർദേശം നൽകിയത്. സസ്പെൻഷൻ ചോദ്യം ചെയ്ത് ജീവനക്കാർ നൽകിയ ഹർജികളും ഇതേ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.








0 comments