Deshabhimani

print edition അമിതവേഗവും അപകടവും; കൂടുതൽ നിരീക്ഷണ കാമറ വേണമെന്ന് ഹൈക്കോടതി

high court

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Nov 13, 2026, 02:50 AM | 1 min read

കൊച്ചി : റോഡുകളിൽ അമിതവേഗവും അപകടങ്ങളും വർധിച്ചെന്നും അവ തടയാൻ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും ഹെൈക്കോടതി ഗതാഗത കമീഷണർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് നിലവിലെ വേഗ നിരീക്ഷണസംവിധാനങ്ങൾ അപര്യാപ്തമാണ്. പുതിയ കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങളും സമയപരിധിയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.


റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട്‌ സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.


റോഡ് സുരക്ഷാ നടപടികളിലും സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളിലും പൊതുമരാമത്തുവകുപ്പ് വ്യക്തമായ വിശദീകരണം നൽകാത്തതിൽ കോടതി വിമർശിച്ചു. ജിഐഎസ് നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചു. 15 മുതൽ റോഡ് സുരക്ഷാ മിഷൻ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. എഐ കാമറകൾ ഉൾപ്പെടെ 726 ഇലക്ട്രോണിക് നിരീക്ഷണസംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌.


വിവിധ കേസുകളിലായി 2026 ഒക്ടോബർ 30 വരെ 1,56,82,572 ഇ -ചലാനുകൾ വഴി 1,017.46 കോടി രൂപ പിഴ ചുമത്തിയതായും അറിയിച്ചു. പിഴയായി എത്ര തുക പിരിച്ചെടുത്തുവെന്ന വിവരം നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home