‘മൊഴി' സാംസ്കാരിക കൂട്ടായ്മ നടത്തി

മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയായ ‘മൊഴി' എഴുത്തുകാരന്‍ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിന്റെ സാംസ്‌കാരിക കൂട്ടായ്മയായ ‘മൊഴി' എഴുത്തുകാരന്‍ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ പുതിയ നോവൽ ‘മറീലിയ' പ്രകാശിപ്പിച്ചു.
മലയാളവിഭാഗം അധ്യക്ഷ ഡോ. സുമി ജോയ് ഓലിയപ്പുറം അധ്യക്ഷയായി. നടന്‍ സിജു വിൽസൺ, മാധ്യമപ്രവർത്തകൻ ഇ സനീഷ്, എഴുത്തുകാരിയും അധ്യാപികയുമായ ബീഗം ഷെരീഫ, ഡോ. മഞ്ജു വി മധു, മാതൃഭൂമി ബുക്സിന്റെ പ്രിയ രാജ് എന്നിവര്‍ സംസാരിച്ചു. തുടർന്ന് ഹരിത സാവിത്രിയുമായി വിദ്യാർഥികളുടെ ചർച്ചയും കലാപരിപാടികളും അരങ്ങേറി.








0 comments