മുളന്തുരുത്തി സുന്നഹദോസ് 150–-ാംവാർഷികം
മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷ നടന്നു

പുത്തൻകുരിശ് അത്തനേഷ്യസ് കത്തീഡ്രലിൽ മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്നപ്പോൾ
പുത്തന്‍കുരിശ്
മുളന്തുരുത്തി സുന്നഹദോസിന്റെ 150–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മൂറോൻ കൂദാശയുടെ പ്രാരംഭ ശുശ്രൂഷ പുത്തൻകുരിശ് മോർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്നു. സന്ധ്യാപ്രാർഥനയ്‌ക്കുശേഷം നടന്ന ശുശ്രൂഷയ്‌ക്ക് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യകാർമികത്വം വഹിച്ചു. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സഹകാർമികനായി.
സഭയിലെ മുഴുവൻ മെത്രാപോലീത്താമാരും പങ്കെടുത്തു. വെള്ളി രാവിലെ ഏഴിന് പ്രഭാതപ്രാർഥനയും എട്ടിന് പ്രധാന ചടങ്ങായ മൂറോൻ കൂദാശയും കുർബാനയും നടക്കും. കോപ്റ്റിക്, അർമേനിയൻ സഭാ പ്രതിനിധികളും വിദേശത്തുനിന്നുള്ള മെത്രാപോലീത്തമാരും ചടങ്ങിൽ സംബന്ധിക്കും. പകൽ രണ്ടിന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്യും. മൂന്നിന് ചേരുന്ന വാർഷികാഘോഷ പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.








0 comments