ആശമാർ ഡിഎംഒ ഓഫീസ് മാർച്ച് നടത്തി

പണിമുടക്കിയ ആശമാർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ആശാവർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പണിമുടക്കിയ ആശമാർ ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡന്റ് ലിസി വർഗീസ് അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി എം ജി അജി, ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷീബ ജൂഡ്, ടി മായാദേവി, നിബി വർഗീസ് എന്നിവർ സംസാരിച്ചു.
ശൈലി ആപ് സർവേയ്ക്ക് വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, വെട്ടിക്കുറച്ച ഇൻസെന്റീവുകൾ പുനഃസ്ഥാപിക്കുക, പുതിയ സർക്കുലറുകൾ സംഘടനാ നേതൃത്വങ്ങളുമായി ചർച്ച നടത്തിയശേഷം ഇറക്കുക, വാഗ്‌ദാനംചെയ്ത 21,000 രൂപ ഓണറേറിയം അനുവദിക്കുക, ആശമാരെ വാർഡുകളിൽനിന്ന് അനധികൃതമായി മാറ്റുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ നടപടി സ്വീകരിക്കുന്നതും അവസാനിപ്പിക്കുക, അമിതജോലി അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, മെഡിക്കൽ ലീവിന് സമയപരിധി നിശ്ചയിക്കരുത്, എച്ച്‌ബിവൈസി, എച്ച്‌ബിഎൻസി സർവേ ഇൻസന്റീവ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.








0 comments