Deshabhimani

സംസ്‌കൃത സര്‍വകലാശാല സമരം ഒത്തുതീർപ്പാക്കുക

ഏരിയകളിൽ എസ്എഫ്ഐ പ്രതിഷേധം ആളി

sfi

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ തൃക്കാക്കര ഏരിയ കമ്മിറ്റി കാക്കനാട് കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Nov 13, 2026, 04:00 AM | 1 min read

കൊച്ചി


കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരാവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കുക, സസ്പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി എസ്എഫ്ഐ ഏരിയ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി. തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഏരിയ സെക്രട്ടറി അജിത്ത് ശിവ ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ് അവിനാശ് രവി അധ്യക്ഷനായി. എറണാകുളം ഏരിയ കമ്മിറ്റി കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ കമ്മറ്റി അംഗം ഇ വി അശ്വതി ഉദ്ഘാടനം ചെയ്തു. അഭിനവ് ആര്‍ ഗണേഷ് അധ്യക്ഷനായി. ആലുവയിൽ ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പൗലോസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മുഹമ്മദ് സിനാൻ അധ്യക്ഷനായി.


മൂവാറ്റുപുഴയില്‍ ഏരിയ സെക്രട്ടറി അമല്‍ റെജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് കാര്‍ത്തിക് അധ്യക്ഷനായി. പെരുമ്പാവൂരില്‍ ഏരിയ പ്രസിഡന്റ് വിശാഖ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ആദില്‍ ഇബ്രാഹിം അധ്യക്ഷനായി. കൂത്താട്ടുകുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം വിജയ് രഘു ഉദ്ഘാടനം ചെയ്തു. ആകാശ് പ്രസാദ് അധ്യക്ഷനായി.


കളമശേരിയിൽ ഏരിയ സെക്രട്ടറി അശ്വിൻ അനിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ്‌ സെക്രട്ടറി മനേക് മനു അധ്യക്ഷനായി. പൈങ്ങോട്ടൂരിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ് സംസ്ഥാന കമ്മിറ്റി അംഗം പ്രിയ പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം പ്രണവ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home