കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രി
മകനുമായി ആശുപത്രിയിലെത്തിയ യുവതിയെ തെരുവുനായ കടിച്ചു

കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിവളപ്പില്‍ തമ്പടിച്ച നായ
മട്ടാഞ്ചേരി
കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവുനായകളുടെ ആക്രമണം തുടരുന്നു. മകനെ ഡോക്ടറെ കാണിക്കാൻ രാവിലെ 10ന് ആശുപത്രിയില്‍ എത്തിയ മുണ്ടംവേലി സ്വദേശി ലീന (50)യുടെ കാലിൽ നായയുടെ കടിയേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞദിവസം ആശുപത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ജീവനക്കാരനെയും തെരുവുനായ ആക്രമിച്ചിരുന്നു. പത്തിലേറെ നായകളാണ് ആശുപത്രി വളപ്പിലും പരിസരത്തും തമ്പടിച്ചിട്ടുള്ളത്.
ഏതാനും മാസംമുമ്പ് ആശുപത്രിയിലെ നഴ്സിനുനേരെ അക്രമം ഉണ്ടായി. രോഗിയുമായെത്തിയ ആംബുലൻസിനുനേരെ നായക്കൂട്ടം ഓടിയെത്തിയത് ഭീതിപരത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവരും സുരക്ഷാ ജീവനക്കാരും ചേർന്ന് നായകളെ ഓടിച്ചശേഷമാണ് രോഗിയെ ആംബുലൻസിൽനിന്നിറക്കിയത്. വാർഡിനകത്തുപോലും നായകൾ കയറിയിറങ്ങുന്നതായി രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ആശുപത്രി പരിസരം കാടുപിടിച്ചുകിടക്കുകയാണ്.
ആശുപത്രിയിലെ തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ കൊച്ചി മണ്ഡലം കമ്മിറ്റി കൊച്ചി നഗരസഭ മട്ടാഞ്ചേരി മേഖലാ ഓഫീസിനുമുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി എം കെ അബ്ദുൾ ജലീല്‍ ഉദ്ഘാടനം ചെയ്തു. എം ഉമ്മര്‍ അധ്യക്ഷനായി.









0 comments