ad
Deshabhimani

എംഎസ്എമ്മിൽ വീണ്ടും മാസ്‌

കായംകുളം എംഎസ്എം കോളേജിലെ എസ്‌എഫ്‌ഐ വിജയാഹ്ലാദ പ്രകടനം
വെബ് ഡെസ്ക്

Published on Sep 19, 2026, 02:16 AM | 1 min read

കായംകുളം ​

സംഘപരിവാർ അനുകൂലിയായ വൈസ്‌ ചാൻസിലറും സംസ്ഥാന സർക്കാരും കോളേജ്‌ മാനേജ്‌മെന്റും നടത്തിയ കുപ്രചാരണങ്ങളെയും വലതുപക്ഷ കടന്നാക്രമണങ്ങളെയും പരാജയപ്പെടുത്തിയാണ്‌ കായംകുളം എംഎസ്എമ്മിൽ എസ്‌എഫ്‌ഐ വിജയം നേടിയത്‌. എസ്‌എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ നിയമവിരുദ്ധമായി പുറത്താക്കിയെങ്കിലും മറ്റ്‌ സീറ്റുകളിൽ മുന്നൂറോളം വോട്ടിന്‌ കെഎസ്‌യു ദയനീയ തോൽവി ഏറ്റുവാങ്ങി. തുടർന്ന്‌ കായംകുളം നഗരത്തിൽ വിജയാഹ്ലാദ പ്രകടനവും യോഗവും നടന്നു. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ സംസാരിച്ചു. കഴിഞ്ഞ വർഷം വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി ചെയർമാൻ സ്ഥാനത്തേക്ക്‌ മത്സരിച്ച കെഎസ്‌യു നേതാവ്‌ പരാജയപ്പെട്ടിരുന്നു. പരീക്ഷയിൽ തോറ്റ വിവരം മറച്ചുവച്ചാണ്‌ കെഎസ്‌യു നാമനിർദേശ പത്രിക നൽകിയത്‌. സൂക്ഷ്‌മ പരിശോധനയിൽ പത്രിക തള്ളിയതിനെ തുടർന്ന്‌ കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടന പ്രവർത്തകന്റെയും വകുപ്പുമേധാവിയുടെയും ഒപ്പോടെ സാക്ഷ്യപത്രം കോടതിയിൽ ഹാജരാക്കിയാണ്‌ 2025ൽ മത്സരിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home