ad
Deshabhimani

സമരസജ്ജരാകാൻ

 കർഷകസംഘം സംസ്ഥാന സമ്മേളനനഗറിൽ ദീപശിഖ ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറിൽനിന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ  ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 02:24 AM | 1 min read

ആലപ്പുഴ

സംസ്ഥാനത്തെ കർഷകർക്കും കൃഷിക്കും പുത്തനുണർവ്‌ പകരാനുള്ള സാധ്യതകൾ ചർച്ച ചെയ്‌ത്‌ കർഷകസംഘം സംസ്ഥാന സമ്മേളനം. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനയങ്ങൾക്കെതിരെയുള്ള പുതിയ പോരാട്ടത്തിന്‌ ലക്ഷ്യമിട്ടുള്ള ചർച്ചകൾ സമ്മേളനത്തിൽ ഉയർന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതി നിർണയിക്കുന്ന സമരശക്‌തിയായി മാറിയ കർഷക പ്രസ്ഥാനത്തിന്‌ കൂടുതൽ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ കരുത്ത്‌ നൽകുന്ന ചർച്ചകളാണ്‌ നടക്കുന്നത്‌. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അവതരിപ്പിച്ച റിപ്പോർട്ടിൽ ഗ്രൂപ്പ്‌ ചർച്ചയാണ്‌ ആദ്യദിവസം നടന്നത്‌. പൊതുചർച്ച ശനിയാഴ്‌ച നടക്കും. കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ഇ പി ജയരാജൻ, പി കൃഷ്‌ണപ്രസാദ്‌, പി രവീന്ദ്രൻ, സ്വാമി നടരാജ്‌, പി സാഗർ, പി സുദർശൻ, എച്ച്‌ ആർ നവീൻകുമാർ, എസ്‌ കെ പ്രീജ, നിതീഷ്‌ വില്ലാട്ട്‌ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home