പാത്രിയർക്കീസ് ബാവ മണർകാട്; മർത്തമറിയം കത്തീഡ്രലിൽ സ്വീകരണം, കുർബാന അർപ്പിച്ചു

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പാത്രിയർക്കീസ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നൽകിയ സ്വീകരണം.
കോട്ടയം : ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കോട്ടയത്ത്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൻ സ്വീകരണത്തോടെയാണ് ബാവയെ വരവേറ്റത്. തുറന്ന വാഹനത്തിലാണ് ബാവയെ പള്ളിയിവേക്ക് സ്വീകരിച്ചത്. ബാവായെയും അന്ത്യോഖ്യാ പ്രതിനിധി സംഘത്തെയും മറ്റ് മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ കുറിയാക്കോസ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാവിലെ ഒമ്പതിന് ബാവ പള്ളിയിൽ കുർബാന അർപ്പിച്ചു. കുർബാനയ്ക്ക് ശേഷം ബാവ അനുഗ്രഹപ്രഭാഷണം നടത്തും. പള്ളിമുറ്റത്ത് 30,000ത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള താൽക്കാലിക പന്തൽ ഇതിനായി സജ്ജീകരിച്ചു.
photo: Manu Viswanath







0 comments