Deshabhimani

അഞ്ചാം ഏകദിനം; ഇന്ത്യ 209 റൺസിന് പുറത്ത്

Fifth ODI
വെബ് ഡെസ്ക്

Published on Nov 15, 2026, 11:00 AM | 1 min read

മൗണ്ട് മൗംഗനൂയ് : ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യ 209 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 42.1 ഓവറിൽ എല്ലാവരും പുറത്തായി. 46 റൺസ് വീതം നേടിയ അക്സർ പട്ടേലും ഇഷാൻ കിഷനുമാണ് ടോപ് സ്കോറർമാർ.


തുടക്കത്തിൽ തന്നെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. രോഹിത് ശർമ (7), വിരാട് കോഹ്‌ലി (5), ഋതുരാജ് ഗെയ്ക്‌വാദ് (18) എന്നിവർക്ക് മികച്ച സ്കോർ കണ്ടെത്താനായില്ല. നായകൻ ശ്രേയസ് അയ്യർ 22 റൺസെടുത്ത് മടങ്ങി. ഇതോടെ ഇന്ത്യ 34 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി.


അക്സർ പട്ടേലും ഇഷാൻ കിഷനും ചേർന്നാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ നിർണായക കൂട്ടുകെട്ടുണ്ടാക്കി. അക്സർ 55 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്തു. ഇഷാൻ 58 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 46 റൺസ് നേടി.


നമൻ ധിർ 22 റൺസെടുത്തെങ്കിലും മറ്റ് ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാനായില്ല. മുഹമ്മദ് സിറാജ് പുറത്താകാതെ 14 റൺസും അർഷ്ദീപ് സിങ് നാല് പന്തിൽ 14 റൺസും നേടി. ന്യൂസിലൻഡിനായി ജേക്കബ് ഡഫി 60 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നറും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഫിഷർ രണ്ട് വിക്കറ്റും ബ്ലെയർ ടിക്നറും മൈക്കൽ ബ്രേസ്വെല്ലും ഓരോ വിക്കറ്റും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home