Deshabhimani

ട്രയൽ റൂമിൽ 18 കാരിയെ കഴുത്തറുത്ത് കൊന്നു; പ്രതിക്കായി തെരച്ചില്‍

dlehi
വെബ് ഡെസ്ക്

Published on Nov 15, 2026, 10:58 AM | 1 min read

ന്യൂഡൽഹി : ഡൽഹിയിൽ തുണിക്കടയിലെ ട്രയൽ റൂമിൽ വെച്ച് ജീവനക്കാരിയെ കഴുത്തറുത്ത് കൊന്നു. മോത്തി ന​ഗർ മെട്രോ സ്റ്റേഷന് സമീപമുള്ള തുണിക്കടയിലാണ് സംഭവം.


18 വയസുകാരിയായ ഷബ്നമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ട്രയൽ റൂമിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്ത് കടയിലെത്തിയ ശേഷം ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. പ്രതിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് അത് വഷളായതിൽ തുടർന്നുള്ള അമർഷമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.


ശനിയാഴ്ച വൈകുന്നേരം ഷബ്നത്തിന്റെ ജോലി സമയം അവസാനിക്കാറായ സമയത്താണ് പ്രതി ഷോറൂമിൽ എത്തിയത്. പിന്നാലെ ട്രയൽ റൂമിലേക്ക് കൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായികുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home