Deshabhimani

കോഴഞ്ചേരി പുതിയ പാലം ഇന്ന് തുറക്കും

kozhencherry new bridge
വെബ് ഡെസ്ക്

Published on Nov 15, 2026, 10:15 AM | 1 min read

കോഴഞ്ചേരി : തിരുവല്ല – കുമ്പഴ റോഡിൽ കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി പണിത പുതിയ പാലം ഞായറാഴ്‌ച തുറക്കും. വൈകിട്ട്‌ നാലിന്‌ മന്ത്രി പി കെ ബഷീർ ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം ലിജു മുഖ്യാതിഥിയാകും. പുതിയ പാലം തുറക്കുന്നതോടെ വൺവേ രീതിയിലാകും ഗതാഗതം ക്രമീകരിക്കുക. നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല- കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പുതിയ പാലം തുറക്കുന്നതോടെ പരിഹാരമാകും. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്തുനിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ പാലം.


2016-ൽ ആറന്മുള എംഎൽഎയായിരുന്ന വീണാ ജോർജിന്റെ നിരന്ത അഭ്യർഥനയെത്തുടർന്ന് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചതാണ് കോഴഞ്ചേരിയിലെ പുതിയ പാലം. കിഫ്ബി വഴിയാണ് ഇതിനായി പണം അനുവദിച്ചത്. 2018ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരനാണ് പാലം നിർമാണോദ്ഘാടനം നിർവഹിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home