കാറിൽ യുവതിയുടെ മൃതദേഹം; മരണകാരണം ഹൃദയാഘാതം

അനില തോമസ്
ആലുവ
ആലുവ ചൂര്‍ണിക്കര ഐശ്വര്യ ഫ്ലാറ്റിലെ കോമ്പൗണ്ടില്‍ കാറിന്റെ പിന്‍സീറ്റിൽ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനുപിന്നില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. ഉപയോഗിക്കാതെ കിടന്ന കാറിന്റെ പിന്‍സീറ്റിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശി അനില തോമസിന്റെ (45) മൃതദേഹം കണ്ടെത്തിയത്.
മരണകാരണം ഹൃദയാഘാതമാണെന്ന് പൊലീസ് പറഞ്ഞു. അർബുദ ചികിത്സയിലുള്ള യുവതിക്ക് കരള്‍രോഗവും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ഫ്ലാറ്റിലെ സിസിടിവിയും പൊലീസ് പരിശോധിച്ചു. നാല് മാസംമുമ്പ് ഐശ്വര്യ ഫ്ലാറ്റിലെത്തിയ അനില ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഇടയ്ക്കിടെ ഇവർ വളർത്തുനായയ്ക്കൊപ്പം നടക്കാനിറങ്ങാറുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അനിലയുടെ മൂന്നുവയസുള്ള പെൺനായയെ പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മൂവാറ്റുപുഴയിലെ ദയ സംഘടന പ്രവർത്തകർ ഏറ്റെടുത്തു.









0 comments