ത്രിദിന അഖിലേന്ത്യ പണിമുടക്ക്
ബാങ്ക് ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു

എറണാകുളം യൂണിയൻ ബാങ്ക് എംജി റോഡ് ശാഖയ്‌ക്കു മുന്നിൽ നടന്ന പ്രതിഷേധ ദിനാചരണം
കൊച്ചി
ബാങ്കിങ് മേഖലയിലെ ഏഴ് പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്‌ത പണിമുടക്കിന് മുന്നോടിയായി ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു. 28, 29, 30 തീയതികളിലാണ് പണിമുടക്ക്.
ത്രിദിന ബാങ്ക് ഉഭയകക്ഷി കരാർ പ്രകാരമുള്ള ധാരണകൾ പാലിക്കുക, ആഴ്ചയിൽ അഞ്ചുദിവസ ബാങ്കിങ് അനുവദിക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പിഎൽഐ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
യൂണിയൻ ബാങ്ക് എംജി റോഡ് ശാഖയ്‌ക്കുമുന്നിൽ പ്രകടനത്തിനുശേഷം ചേർന്ന യോഗത്തിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എ ആർ സുജിത് രാജു, ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് റിസ്‌വാൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ദേശീയ കമ്മിറ്റി അംഗം ബിനോയ് ദിവാകർ, ബെഫി ദേശീയ ജനറൽ കൗൺസിൽ അംഗം പി എം സോന, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസർസ് കോൺഫെഡറഷൻ ജില്ലാ കോ–ഓർഡിനേറ്റർ ബി സന്ദീപ് എന്നിവർ സംസാരിച്ചു.
ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിനും യുണൈറ്റഡ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.








0 comments