കെജിഎൻഎ പ്രതിഷേധമാർച്ചും ധർണയും നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎൻഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്‌ടറേറ്റിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു.
കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, തസ്തിക പുനഃക്രമീകരിച്ച് അനുപാത സ്ഥാനക്കയറ്റം നടപ്പാക്കുക, എല്ലാ ആശുപത്രികളിലും എട്ടു മണിക്കൂർ ജോലി നടപ്പാക്കുക, താൽക്കാലിക നഴ്‌സുമാരുടെ സേവന–വേതന വ്യവസ്ഥകൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് ടി ആർ അജിത അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിത ബക്കർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് ബിന്ദു, ഉണ്ണി ജോസ്, എം അഭിലാഷ്, ബേസിൽ പി എൽദോസ്, ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു, ജില്ലാ ട്രഷറർ കെ വി മേരി എന്നിവർ സംസാരിച്ചു.








0 comments