ചുവടുകളിൽ തിളച്ച് ചരിത്രം..


സ്വന്തം ലേഖകൻ
Published on Sep 19, 2026, 02:20 AM | 1 min read
കോടിയേരി ബാലകൃഷ്ണൻ നഗർ (കാമിലോട്ട് കൺവൻഷൻ സെന്റർ)
കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് ആവേശം പകർന്ന് നൃത്ത ശിൽപ്പവും സ്വാഗതഗാനവും. നൃത്തശിൽപ്പത്തിനായി കരിവള്ളൂർ മുരളി രചിച്ച ഗാനത്തിന് ആലപ്പി ഋഷികേശാണ് സംഗീതം നൽകിയത്. രാജീവ് ശർമയും സംഘവും ആലപിച്ച ഗാനത്തിന് നൃത്താവിഷ്‌കാരം നൽകിയത് ബാലസംഘം മുൻ ജില്ലാ കോ–ഓർഡിനേറ്റർ അതുൽ ബാലകൃഷ്ണനാണ്. ‘‘കണ്ണർകാട്ടെ കുടിലിൽ നിന്നും തിളച്ചുതൂവിയ വാക്കുകൾ... മണ്ണിൽ പടർന്നു പൊങ്ങുന്നു... സഖാക്കളേ മുന്നോട്ട്.. സഖാക്കളേ മുന്നോട്ട്..'' എന്നുതുടങ്ങുന്ന ഗാനത്തിലൂടെ പുന്നപ്ര–വയലാർ, കയ്യൂർ, കരിവെള്ളൂർ, മൊറാഴ തുടങ്ങി കേരളത്തിന്റെ സമരചരിത്രത്തിലെ നിർണായക അധ്യായങ്ങൾ നൃത്തച്ചുവടുകളിൽ തെളിഞ്ഞു. ചേർത്തല എ ആർ കെ അക്കാദമിയിലെ 12 വിദ്യാർഥികളാണ് അവതരണം. ‘‘സന്മുഹൂർത്തമേ..സന്മുഹൂർത്തമേ..സന്മുഹൂർത്തമേ...സ്വാഗതം..സ്വാഗതം..സ്വാഗതം എന്നുതുടങ്ങുന്ന സ്വാഗതഗാനം രചിച്ചത് ഏഴാച്ചേരി രാമചന്ദ്രനാണ്. കരുവ മോഹൻ ഇൗണം പകർന്ന ഗാനം ചാരുംമൂട് ടീം പെണ്ണുറവയാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുന്നതിന് മുന്പായി ആലപിച്ചത്.









0 comments