ad
Deshabhimani

ശ്‌മശാനം നിർമാണം വേഗത്തിലാക്കണം

kerala con.

നിർമാണം ഇഴഞ്ഞുനീങ്ങുന്ന കോതമംഗലം നഗരസഭ ശ്‌മശാനം

വെബ് ഡെസ്ക്

Published on Jul 23, 2026, 01:32 AM | 1 min read

കോതമംഗലം


കോതമംഗലം നഗരസഭയുടെ കീഴിലുള്ള ശ്‌മശാനത്തിന്റെ നിര്‍മാണം ഉടൻ പൂർത്തിയാക്കണമെന്ന്‌ കേരള കോണ്‍ഗ്രസ് -എം കോതമംഗലം നിയോജകമണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.


മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ നാല് കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പുതിയ നഗരസഭ ചുമതലയേറ്റശേഷം കാര്യമായ നിർമാണം നടന്നിട്ടില്ല. കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നീട്ടിനൽകിയിരിക്കുകയാണ്‌. ഇനിയും വൈകിക്കാതെ നിർമാണം പൂർത്തിയാക്കാൻ നഗരസഭ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.


സംസ്ഥാന സ്റ്റിയറിങ്‌ കമ്മിറ്റി അംഗം റോണി മാത്യു ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് വർഗീസ് അധ്യക്ഷനായി. പോൾ മുണ്ടക്കൽ, ജിജോ പീച്ചാട്ട്, ലിസി ജോസഫ്, വി സി മത്തച്ചൻ, മാത്യു ചേറ്റൂർ, ബെന്നി ചിറ്റൂപറമ്പിൽ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home