ad
Deshabhimani

print edition അടിച്ചമർത്താൻ ശ്രമിക്കുന്തോറും ജനപിന്തുണയേറും: പിണറായി വിജയൻ

Pinarayi Vijayan Reacts on CJP Jantar Mantar Protest
വെബ് ഡെസ്ക്

Published on Jul 23, 2026, 12:48 AM | 1 min read

തിരുവനന്തപുരം : കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.


ന്യൂഡൽഹിയിൽ നടക്കുന്ന സമരം ആഴ്‌ചകൾ പിന്നിട്ടു. സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർഥി സംഘടനകൾ ആദ്യം മുതൽതന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർടികളും എംപിമാരും സമരത്തിന്റെ ഭാഗമായി.


സിപിഐ എം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പൊലീസ് അതിക്രമത്തെ ചെറുത്ത് സംരക്ഷണവലയം തീർത്തു. പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായിവന്നു. ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home