ഡൽഹിയിലെ പൊലീസ് മർദനം: അസ്യൂട്ട് പ്രതിഷേധിച്ചു

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെ നടന്ന പൊലീസ് മർദനത്തിനെതിരെ സംസ്കൃത സർവകലാശാലയിലെ അധ്യാപക സംഘടന അസ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡോ. സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെ നടന്ന ക്രൂരമായ പൊലീസ് മർദനത്തിനെതിരെ സംസ്കൃത സർവകലാശാലയിലെ അധ്യാപക സംഘടന അസ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. സർവകലാശാലാ ജീവനക്കാരും പ്രതിഷേധസമരത്തിൽ പങ്കാളികളായി. ഡോ. എം യു കിരൺ, ഡോ. എം എസ് കവിത, ഡോ. പി എച്ച് ഇബ്രാഹിം കുട്ടി, ഡോ. എം ജെൻസി എന്നിവർ സംസാരിച്ചു.










0 comments